Connect with us

Gulf

അല്‍ ഇസ്സ് ഇസ്‌ലാമിക് ബേങ്ക് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

Published

|

Last Updated

Al Izz

മസ്‌കത്ത്: രാജ്യത്തെ ആദ്യ ഇസ്‌ലാമിക് ക്രെഡിറ്റ് കാര്‍ഡ് അല്‍ ഇസ്സ് ഇസ്‌ലാമിക് ബേങ്ക് പുറത്തിറക്കി. പൂര്‍ണമായും ഇസ്‌ലാമിക് ശരീഅത്ത് അനുസൃതമായി ഫത്‌വ ബോര്‍ഡ് അംഗീകരിച്ച സേവനങ്ങളുമായാണ് മാസ്റ്റര്‍ കാര്‍ഡ് ക്രഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതെന്ന് ബേങ്ക് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടൈറ്റാനിയം പ്ലാറ്റിനം കാര്‍ഡുകളാണ് പുറത്തിറക്കിയത്. ബേങ്കിന്റെ ഡെബിറ്റ് കാര്‍ഡ് നേരത്തെ പുറത്തിറക്കിയിരുന്നു.
ലോകത്തെ 35.9 ദശലക്ഷം പ്രദേശങ്ങളില്‍ ഉപയോഗിക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്ന കാര്‍ഡ് ഉപയോഗിച്ച് ജി സി സി രാജ്യങ്ങളിലെ തിരഞ്ഞെടുത്ത എയര്‍പോര്‍ട്ടുകളില്‍ ലോഞ്ച് ഉപയോഗം, ലക്ഷ്വറി റീട്ടെയില്‍ ഷോപിംഗ് വിലക്കിഴിവുകള്‍, ഓരോ ഇടപാടുകള്‍ക്കും എസ് എം എസ് അറിയിപ്പ്, 24 മണിക്കൂറും കസ്റ്റമര്‍ കെയര്‍ സേവനം തുടങ്ങിയ അധിക സേവനങ്ങള്‍ കാര്‍ഡുടമകള്‍ക്കു ലഭിക്കും. മാസ്റ്റര്‍ കാര്‍ഡുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ മുന്‍നിര ഇസ്‌ലാമിക് ബേങ്ക് ആവുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങല്‍ നല്‍കി പ്രവര്‍ത്തിക്കുന്നതെന്നും സി ഇ ഒ ജമാല്‍ ദാര്‍വീശ് പറഞ്ഞു.
മേഖലയില്‍ ഇസ്‌ലാമിക് ധനവിനിമയത്തിന് കൂടുതല്‍ പ്രചാരമേറിക്കൊണ്ടിരിക്കുകയാണെന്നും വിവിധ ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മാസ്റ്റര്‍ കാര്‍ഡ് മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക ഡിവിഷന്‍ പ്രസിഡന്റ് രഘു മല്‍ഹോത്ര പറഞ്ഞു.

 

---- facebook comment plugin here -----

Latest