പാര്‍ലമെന്റെ സമ്മേളനം വെട്ടിച്ചുരുക്കില്ല: കമല്‍നാഥ്

Posted on: December 12, 2013 11:35 am | Last updated: December 13, 2013 at 6:21 am

kamalnathന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ് പറഞ്ഞു. ലോക്പാല്‍ ബില്ലടക്കം ധാരാളം പരിഗണനാ വിഷയങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. പ്രതിപക്ഷ ബഹളംമൂലം ആറ് ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് കമല്‍നാഥിന്റെ പ്രതികരണം.