സര്‍ക്കാര്‍ രൂപീകരണം; ഡല്‍ഹിയില്‍ ബിജെപിക്ക് ഗവര്‍ണറുടെ ക്ഷണം

Posted on: December 12, 2013 9:58 am | Last updated: December 13, 2013 at 7:57 am

bjpന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച ചെയ്യാന്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്‍ഷവര്‍ധനനെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് സിംഗ് ക്ഷണിച്ചു. ബുധനാഴ്ച രാത്രി ഫോണില്‍ ബന്ധപ്പെട്ട ഗവര്‍ണര്‍ വ്യാഴ്‌ഴ്ച ചര്‍ച്ചയ്ക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരണ വിഷയം ഗവര്‍ണറുമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബിജെപിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതെന്ന് കരുതുന്നു.

ALSO READ  FACT CHECK: ബംഗാളില്‍ ക്ഷേത്രത്തിലെ തീപ്പിടിത്തത്തിനും വര്‍ഗീയനിറം