രാജ്യത്ത്1480 ഐ എ എസ് ഉദ്യോഗസ്ഥരുടെ കുറവ്‌

Posted on: December 12, 2013 12:16 am | Last updated: December 13, 2013 at 6:21 am

ന്യൂഡല്‍ഹി: രാജ്യത്ത് 1480 ഐഎ എസ് ഉദ്യോഗസ്ഥരുടെ കുറവുളളതായി കേന്ദ്ര സര്‍ക്കാറിന്റെ വെളിപ്പെടുത്തല്‍. രാജ്യത്ത് 6,217 ഐ എ എസ് തസ്തികകള്‍ ഉണ്ടെങ്കിലും 4,737 ഉദ്യോഗസ്ഥര്‍ മാത്രമെ സര്‍വീസിലുളളു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥരുടെ അഭാവമുള്ളത് ഉത്തര്‍ പ്രദേശിലാണ്. 135 തസ്തികകള്‍. പശ്ചിമ ബംഗാളില്‍ 119, മധ്യപ്രദേശില്‍ 105, ബിഹാറില്‍ 90, ഝാര്‍ഖണ്ഡില്‍ 84 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങില്‍ ഒഴിഞ്ഞു കിടക്കുന്ന ഐ എ എസ് തസ്തികകള്‍. കേന്ദ്രമന്ത്രി വി നാരായണസ്വാമിയാണ് ലോക്‌സഭയില്‍ ഇക്കാര്യം വെളിപ്പെടുത്തയത്.