Connect with us

National

മിഗ് 21 പോര്‍ വിമാനങ്ങള്‍ ചരിത്രത്തിലേക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേനയുടെ ചരിത്രത്തിലേക്ക് മിഗ് 21 വിമാനങ്ങളും. ഇന്ത്യയുടെ ആദ്യ സൂപ്പര്‍ സോണിക് ജെറ്റുകളായ മിഗ് 21 വിമാനങ്ങളാണ് വ്യോമ സേന ഉപേക്ഷിച്ചത്. നാല് വിമാനങ്ങളാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. ഇന്നലെ രാവിലെ 9.45 ന് ഇവ കാലൈകുണ്ഡ വ്യോമത്താവളത്തിലെ റണ്‍വേയില്‍ നിന്ന് ഇവ ചരിത്ര സൂക്ഷിപ്പ് കേന്ദ്രത്തിലേക്ക് മാറ്റി. വ്യോമ സേനയോടൊപ്പം 50 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് ഇവ ചരിത്രത്തിന്റെ ഭാഗമാകുന്നത്. 1963 ന് ശേഷം മിഗ് 21 വിമാനങ്ങള്‍ പോര്‍മുഖത്തെത്തിയിരുന്നില്ല.
പരേഡ് നടത്തിയാണ് സേനയുടെ ഭാഗമായിരുന്ന വിമാനങ്ങള്‍ക്ക് വിടവാങ്ങല്‍ ചടങ്ങ് നടത്തിയത്. എയര്‍ ചീഫ് മാര്‍ഷല്‍ എന്‍ എ കെ ബ്രോണും, ക്യാപ്റ്റന്‍ വി പി സിംഗും പരേഡിന് നേതൃത്വം നല്‍കി.

Latest