Connect with us

National

തേജ്പാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Published

|

Last Updated

പനാജി: യുവ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ തെഹല്‍ക മാസികയുടെ സ്ഥാപക പത്രാധിപര്‍ തരുണ്‍ തേജ്പാലിനെ ഗോവ കോടതി 12 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ക്ഷമാ ജോഷി തേജ്പാലിന്റെ കസ്റ്റഡി 12 ദിവസം കൂടി നീട്ടിയത്.
ഇതുവരെ പന്‍ജിം പോലീസ് ലോക്കപ്പിലായിരുന്ന തേജ്പാലിനെ ഇന്നലെ വാസ്‌കോയിലെ സദാ സബ് ജയിലിലേക്ക് മാറ്റി. നവംബര്‍ ആദ്യം പനാജിയിലെ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ യുവ പത്രപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ 30നാണ്് തേജ്പാലിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. തെഹല്‍ക മാസികയുടെ മുന്‍ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയെ കഴിഞ്ഞയാഴ്ച ഗോവ ക്രൈംബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്തിരുന്നു.

Latest