ആഭ്യന്തരം എന്നും തല്ലുകൊള്ളുന്ന വകുപ്പ്: മുഖ്യമന്ത്രി

Posted on: December 11, 2013 3:18 pm | Last updated: December 12, 2013 at 12:08 am

oommen chandy press meetതിരുവനന്തപുരം: ആഭ്യന്തര വകുപ്പ് എന്നും കല്ലേറ് കൊള്ളുന്ന വകുപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ ആക്ഷേപങ്ങളും പരിഹരിച്ച് യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അര്‍ഹിക്കുന്നതിനേക്കാള്‍ ഏറെ പിന്തുണ തനിക്ക് ഇപ്പോള്‍ ള്‍ പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്നുണ്ട്. സര്‍ക്കാറിന്റെ ഒരു പ്രവര്‍ത്തനത്തിനും കരിങ്കൊടി തടസ്സമാകില്ല. സ്മാരട്ട് സിറ്റിയും വിഴിഞ്ഞവും ഉള്‍പ്പെടെ മുഴുവന്‍ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. സര്‍ക്കാറിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടണമെന്ന അഭിപ്രായക്കാരനാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി പി വധക്കേസില്‍ അറസ്റ്റ് ചെയ്തത് യഥാര്‍ഥ പ്രതികളെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല. പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്ന പ്രതികളെ പിടിക്കു പതിവ് ഈ കേസില്‍ ഉണ്ടായിട്ടില്ല. കുറ്റം ചെയ്ത ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല.

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി സംബന്ധിച്ച ചോദ്യത്തിന് ആശങ്കാജനകമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്ന ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും യു ഡി എഫ് ആണ് ജയിച്ചതെന്ന് മുഖ്യമന്ത്രി സ്മരിക്കുകയും ചെയ്തു.