ഖത്തര്‍ നാഷണല്‍ സാഹിത്യോല്‍സവ്: അസീസിയ സോണ്‍ ജേതാക്കള്‍

Posted on: December 11, 2013 11:50 am | Last updated: December 11, 2013 at 11:50 am

Azeeziya Runnersദോഹ: മാപ്പിള കലയുടെ തനിമയും സാഹിത്യ മത്സര സദസ്സുകള്‍ക്ക് ധാര്‍മ്മികതയുടെ മാനങ്ങളും നല്‍കിയ 15-ാമത് ഖത്തര്‍ നാഷണല്‍ സാഹിത്യോത്സവില്‍ അസീസിയ സോണ്‍ ജേതാക്കളായി. 247 പോയിന്റ് നേടിയ ദോഹ സോണ്‍ രണ്ടാം സ്ഥാനവും മദീന ഖലീഫ, അല്‍ഖോര്‍ സോണുകള്‍ മൂന്നും നാലും സ്ഥാനം കരസ്ഥമാക്കി.

സമാപന സമ്മേളനം ദേവര്‍ശോല അബ്ദുല്‍സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തി. ക്വാളിറ്റി ഗ്രൂപ്പ് എം. ഡി ശംസുദ്ധീന്‍ ഒളകര, ഏബിള്‍ ഗ്രൂപ്പ് എം.ഡി സിദ്ധീഖ് സാഹിബ്, ഇന്‍കാസ് പ്രസിഡന്റ് ജോപ്പച്ചന്‍, മുഹമ്മദാലി പൊന്നാനി, കെ.കെ. ഉസ്മാന്‍, കെ.കെ. ശങ്കരന്‍, മുഹമ്മദ് കുട്ടി (സംസ്‌കൃതി), സഊദി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുസ്ഥഫ, , അബു കാട്ടില്‍, അല്‍ മുഫ്ത അസി. ഡയറക്ടര്‍ സിയാദ് ഉസ്മാന്‍, നസീര്‍ ഉസ്മാന്‍, ഗ്രാന്റ് മാര്‍ട്ട് ഡയറക്ടര്‍ നൗഷാദ്, ബൂമതാര്‍ എം.ഡി. മുഹമ്മദാലി, അശ്കര്‍ ഗാലക്‌സി, ഐ. എം. എഫ് ആക്ടിംഗ് വൈസ് പ്രസിഡന്റ് പ്രതീപ് മേനോന്‍, ജേതാക്കള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

സ്വാഗത സംഘം ചെയര്‍മാന്‍ കരീം ഹാജി മേമുണ്ട, കണ്‍വീനര്‍ അസീസ് സഖാഫി പാലോളി, അഹമ്മദ് സഖാഫി പേരാമ്പ്ര, മുഹമ്മദ് വാഴക്കാട്, മുജീബ് മാസ്റ്റര്‍ വടക്കേമണ്ണ, ജമാല്‍ കരുളായി, നൗഷാദ് അതിരുമട, അശ്‌റഫ് സഖാഫി മായനാട്, യൂസുഫ് സഖാഫി അയ്യങ്കേരി, മുഹ്‌യദ്ധീന്‍ സഖാഫി പൊന്‍മള പ്രസംഗിച്ചു.

ആര്‍ എസ് സി ചെയര്‍മാന്‍ ജമാലുദ്ധീന്‍ അസ്ഹരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ കണ്‍വീനര്‍ ഉമര്‍ കുണ്ടുതോട് സ്വാഗതവും കണ്‍വീനര്‍ ബഷീര്‍ വടക്കൂട്ട് നന്ദിയും പറഞ്ഞു.