സംരക്ഷിത മേഖലയില്‍ പാറപൊട്ടിക്കാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി

Posted on: December 11, 2013 11:44 am | Last updated: December 11, 2013 at 11:44 am

quarry_entrance_3തിരുവനന്തപുരം: സഹ്യപര്‍വത സംരക്ഷണമേഖലയില്‍ പാറപൊട്ടിക്കാന്‍ സ്വകാര്യ കമ്പനിക്ക് വനംവകുപ്പിന്റെ അനുമതി. തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്പനിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വെള്ളറടയിലാണ് പാറ പൊട്ടിക്കലിനും മണല്‍പ്ലാന്റ് നിര്‍മാണത്തിനും വനംവകുപ്പ് അനുമതി നല്‍കിയത്. നേരത്തെ ഇവിടെ പാറഖനനം നടന്നിരുന്നെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു.