കേരളത്തില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ നിശ്ചലം

Posted on: December 10, 2013 4:57 pm | Last updated: December 10, 2013 at 5:11 pm

bsnl

കൊച്ചി: നെറ്റ്വര്‍ക്ക് തകരാറ് കാരണം കേരളത്തില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ നിശ്ചലം. ബിഎസ്എന്‍എല്‍ മൊബൈല്‍ നിശ്ചലമായിട്ട് മണിക്കൂറുകളായി. ഇതുവരെ സാങ്കേതിക തകരാര്‍ പരിഹരിച്ചിട്ടില്ല. തൃപ്പൂണിത്തുറയിലെ പവര്‍പ്ലാന്റ് തകരാറായതാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ആറു മണിയോടെ പുനസ്ഥാപിക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു.