പ്രശാന്ത് ഭൂഷന്‍ തിരുത്തി: ബിജെപിയെ പിന്തുണക്കില്ല

Posted on: December 10, 2013 2:14 pm | Last updated: December 11, 2013 at 7:19 am

prashanth bhooshanന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ തയ്യാറായാല്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന അഭിപ്രായം ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാവ് പ്രശാന്ത് ഭൂഷണ്‍ തിരുത്തി. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ എഎപിയില്‍ ഭിന്നതയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് പ്രഷാന്ത് ഭൂഷണ്‍ തിരുത്തുമായി രംഗത്തെത്തിയത്. ബിജെപിയെ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്ന് പ്രഷാന്ത് ഭൂഷണ്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദമായ പ്രസ്താവന നടത്തിയത്. ഡിസംബര്‍ 29 ഓടെ ലോക്പാല്‍ ബില്‍ പാസാക്കാമെന്നും ഡല്‍ഹിയില്‍ ജനസഭകള്‍ രൂപവല്‍ക്കരിക്കാമെന്നുള്ള ഉറപ്പ് രേഖാമൂലം നല്‍കിയാല്‍ ബിജെപിക്ക് പിന്തുണ നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് പ്രശാന്ത് ഭൂഷണ്‍ എന്‍ഡിടിവിയോട് പറഞ്ഞത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.