ഖത്തറിലെ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു

Posted on: December 10, 2013 7:13 am | Last updated: December 10, 2013 at 8:50 pm

images (1)ദോഹ: മനുഷ്യാവകാശനിയമങ്ങളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ മാനിക്കുകയും തൊഴിലാളി കളുടെ അവകാശങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പരിഗണന നല്‍കുകയും ചെയ്യുന്നതില്‍ കനത്ത ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ മനുഷ്യാവകാശ കൗ ണ്‍സില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുമ്പോട്ട് വെക്കാന്‍ പോകുന്നതായി സൂചന.അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ നയങ്ങള്‍ക്കനുസൃതമാ യി സ്‌പോണ്‍സര്‍ഷിപ്പ് രാജ്യത്തെ നിയമങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഷകരണങ്ങള്‍ വരുത്താന്‍ പോകുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. അതനുസരിച്ച് നിലവിലുള്ള എക്‌സിറ്റ് നിയമത്തില്‍ മാറ്റം വരാന്‍ സാധ്യത യുണ്ട്.തൊഴിലാളികളുടെ ക്ഷേമവും അവരുടെ അവകാശസംരക്ഷണവും മുഖ്യമായി കാണുന്ന തരത്തിലുള്ള നിയമ പരിഷ്‌കാരങ്ങളെ കുറിച്ച് വിദഗ്ദ്ധ സമിതി പഠനം നടത്തി വരികയാണ്.