Connect with us

Gulf

വിദ്യാഭ്യാസമാണ് ശക്തി: എന്‍ എസ് മാധവന്‍

Published

|

Last Updated

അജ്മാന്‍: വിദ്യാഭ്യാസമാണ് ശക്തി എന്ന നെല്‍സണ്‍ മണ്ടേലയുടെ വാക്കുകളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണ് പ്രവാസി വിദ്യാര്‍ഥികളുടെ കടമ എന്ന് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ പറഞ്ഞു. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ 10ാം വാര്‍ഷിക മാഗസിന്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരുഭൂമിയിലെ പ്രയാസകരമായ പരിതസ്ഥിതികളില്‍ വളരുന്ന പൂക്കളെപോലെയാണ് പ്രവാസജീവിതത്തിലെ പഠനവും കലാസാഹിത്യപ്രവര്‍ത്തനങ്ങളും. ഇത്തരം മാര്‍ഗങ്ങളിലൂടെ സ്വന്തമായ ഇടംനേടാനാണ് പ്രവാസി വിദ്യാര്‍ഥികള്‍ ഉല്‍സാഹിക്കേണ്ടത് മാധവന്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ ചെയര്‍മാനും യു.എ.ഇ മിനിസ്റ്റര്‍ ഓഫ് ഇക്കണോമി അണ്ടര്‍ സെക്രട്ടറിയുടെ ഉപദേഷ്ടാവുമായ സുല്‍ത്താന്‍ ബിന്‍ സഖര്‍ റാഷദ് അല്‍ നുഐമി മാഗസിന്‍ ഏറ്റുവാങ്ങി.
സ്വദേശത്തെയും പ്രവാസദേശത്തെയും സാംസ്‌കാരികധാരകളെ കൂട്ടിയോജിപ്പിക്കുന്നതിനും വ്യക്തിത്വവികസനത്തിനും ഉപരിപഠനതൊഴില്‍ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായി ദശവാര്‍ഷികോപഹാരമെന്ന നിലയില്‍ ഐ ഐ എസ് അജ്മാന്‍ മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്കായി “വിംഗ്‌സ്” എന്ന കോഴ്‌സിന്റെ അവതരണവും ചടങ്ങില്‍വെച്ച് നടന്നു. ജീവിതരീതി, മനോഭാവം, പെരുമാറ്റം, പഠനം, തൊഴില്‍മേഖല എന്നിവിടങ്ങളില്‍ നാട്ടിലെ പാരമ്പര്യത്തിന്റെ ഗുണവശങ്ങളെയും യു.എ.ഇ യിലെ ആഗോളസാഹചര്യങ്ങളുടെ സാധ്യതകളെയും ഒരുമിപ്പിച്ച് മുന്നോട്ട് പോവേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്‌റന്റ് പ്രൊഫസര്‍ എന്‍ പി ആഷ്‌ലി ചടങ്ങില്‍ സംസാരിച്ചു. മാനേജിംഗ് ഡയറക്ടര്‍ സി ടി ഷംസുസ്സമാന്‍, പ്രിന്‍സിപ്പല്‍ അബ്ദുല്‍മജീദ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Latest