സര്‍വ്വകാല റെക്കോര്‍ഡില്‍ ഓഹരി വിപണി

Posted on: December 9, 2013 5:33 pm | Last updated: December 9, 2013 at 5:33 pm

Sensex-up446മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലും ബി ജെ പി നേടിയതോടെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. റെക്കോര്‍ഡ് മുന്നേറ്റത്തോടെയാണ് ഓഹരി വിപണികളില്‍ ഇന്ന് വ്യാപാരം ആരംഭിച്ചത്.നിലവിലെ റെക്കോര്‍ഡായ 21, 321 മറികടന്ന് ഒരു ഘടത്തില്‍ വ്യാപാരം 21, 444 പോയിന്റ് വരെയെത്തി. അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തിയ നിഫ്റ്റിയും മികച്ച രീതിയിലാണ് വ്യാപാരം നടക്കുന്നത്.