ബി ജെ പി ആസ്ഥാനത്ത് വോട്ടര്‍മാര്‍ക്ക് നന്ദിയര്‍പ്പിച്ച് ബോര്‍ഡുകള്‍

Posted on: December 8, 2013 8:03 am | Last updated: December 8, 2013 at 8:03 am

BJPന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെ ബി ജെ പി ആസ്ഥാനത്ത് വോട്ടര്‍മാര്‍ക്ക് നന്ദിയര്‍പ്പിച്ച് ബോര്‍ഡുകളുയര്‍ന്നു. ബി ജെ പിയെ അധികാരത്തിലേറ്റിയ വോട്ടര്‍മാര്‍ക്ക് നന്ദിയര്‍പ്പിച്ചാണ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, നരേന്ദ്ര മോഡി എന്നിവരുടെ ഫോട്ടോയുള്ള ബോര്‍ഡുകളാണ് ഉയര്‍ന്നിരിക്കുന്നത്.

നാല് സംസ്ഥാനങ്ങളിലും ബി ജെ പി അധികാരത്തിലെത്തുമെന്നാണ് പുറത്ത് വന്ന എല്ലാ എക്‌സറ്റ്‌പോളുകളും പറയുന്നത്. ഇതാണ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ബോര്‍ഡുകളുയര്‍ത്താന്‍ ബി ജെ പിക്ക് ആത്മ വിശ്വാസം നല്‍കുന്നത്.