എസ് വൈ എസ് ആദര്‍ശ സമ്മേളന പ്രചാരണം സജീവമായി

Posted on: December 8, 2013 7:11 am | Last updated: December 8, 2013 at 7:11 am

കടമ്പഴിപ്പുറം:ചെര്‍പ്പുളശേരിയില്‍ 20ന് നടക്കുന്ന എസ് വൈ എസ് ആദര്‍ശ സമ്മേളനത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു.
സമ്മേളനത്തിന്റെ വരവ് അറിയിച്ച് കൊണ്ടുള്ള കമാനങ്ങളും പോസ്റ്ററുകള്‍, ഫള്കസ് ബോര്‍ഡുകളും ഉള്‍നാടുകളില്‍ പോലും സ്ഥാനം പിടിച്ചിരിക്കുകയാണ്.———
സോണ്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ യൂനിറ്റ് സന്ദര്‍ശനം, നേതൃ പര്യടനം, യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടന്നുവരികയാണ്.
സുന്നി—പ്രസ്ഥാനത്തിന്റെ കരുത്തും സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായ ചെറുത്ത് നില്‍പ്പും തുടരുമെന്ന സന്ദേശവുമായി നടക്കുന്ന ആദര്‍ശസമ്മേളനം ചരിത്രസംഭവമാക്കാന്‍ എസ് എസ് എഫ്, എസ് ജെ എം, എസ് എം എ തുടങ്ങിയവയും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ സന്ദേശം ജില്ലയിലുടനീളം എത്തിക്കുന്നതിന് സുന്നിപ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ അറിയിച്ചു.