ചക്കിട്ടപ്പാറ ഖനനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുധീരന്‍ രംഗത്ത്

Posted on: December 7, 2013 7:16 pm | Last updated: December 8, 2013 at 12:47 am

vm sudheeranതിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ വീണ്ടും രംഗത്ത്. ഖനന വിഷയത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുധീരന്‍ വീണ്ടും ഉന്നയിച്ചത്. അന്വേഷണം പ്രഖ്യാപിക്കാന്‍ വൈകുന്നതിനെതിരെ നേരത്തെ തന്നെ സുധീരന്‍ വിമര്‍ശിച്ചിരുന്നു.