എസ് വൈ എസ് ‘മിഷന്‍’ ജില്ലാ തല ഉദ്ഘാടനം 13 ന്‌

Posted on: December 7, 2013 12:56 pm | Last updated: December 7, 2013 at 12:56 pm

മലപ്പുറം: ‘യൗവ്വനം നാടിനെ നിര്‍മിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് മിഷന്‍ 2014 കര്‍മപദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ഈമാസം 13ന് കോട്ടക്കല്‍ ടി എം എം ഓഡിറ്റോറിയത്തില്‍ നടക്കും. കുടുംബക്ഷേമം, സാമുഹ്യസേവനം, ആരോഗ്യബോധവത്കരണം, സാന്ത്വന പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് ഊന്നല്‍ നല്‍കിയാണ് ആറ് മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ നടത്തുന്നത്. പരിപാടിയുടെ ഭാഗമായി യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ ഭാരവാഹികള്‍ക്ക് തുടര്‍പരിശീലനം വൈകീട്ട് മൂന്ന് മണിക്ക് നടക്കും. അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രാസ്ഥാനിക, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. യോഗത്തില്‍ പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ മാസ്റ്റര്‍, പി അലവി കുട്ടിഫൈസി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, കെ പി ജമാല്‍, സി കെ യു മൗലവി മോങ്ങം സംബന്ധിച്ചു.