Connect with us

Kasargod

പാടിയില്‍ പുഴയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ്; ഏഴിന് മന്ത്രിയുമായി ചര്‍ച്ച

Published

|

Last Updated

തൃക്കരിപ്പൂര്‍:  ചെറുകാനം പാടിയില്‍ പുഴയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നത് സംബന്ധിച്ച് എഴാം തീയതി ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫിനെ നേരിട്ട് കണ്ടു ചര്‍ച്ച നടത്തുമെന്ന് തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് എ ജി സി ബഷീര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ കാണിക്കുന്ന അലംഭാവത്തെ കുറിച്ച് പരാതിപെട്ട എസ് എന്‍ ഡി പി യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരനാണ് ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് ഇക്കാര്യത്തില്‍ ഉറപ്പ് നല്കിയത്. ചെറുകാനം ബ്രിഡ്ജും അതോടൊപ്പം കുണിയന്‍ പാലത്തിനു സമീപം റഗുലേറ്റര്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പാടിയില്‍ പുഴയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് 1.60 കോടിയുടെ എസ്റ്റിമെറ്റാണ് ഇറിഗേഷന്‍ വകുപ്പ് മുമ്പ് തയ്യാറാക്കിയിരുന്നത്. ഇപ്പോള്‍ പദ്ധതി നടപ്പിലാക്കാന്‍ രണ്ടു കോടിയെങ്കിലും വേണ്ടിവരും.ഫണ്ടില്ലാത്ത കാരണം പറഞ്ഞാണ് ഓരോ വര്‍ഷവും ബാഡ്ജറ്റ് തയ്യാറാക്കുമ്പോള്‍ ഈ പദ്ധതി ഒഴിവയിപ്പോകുന്നതെന്നും പഞ്ചായത്ത് പ്രസിടണ്ട് പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി റഗുലേറ്റര്‍ കം ബ്രിഡ്ജ് വേഗത്തില്‍ സ്ഥാപിച്ചു കിട്ടുന്നതിനു സമ്മര്‍ദ്ദം ചെലുത്തുമെന്നും ബഷീര്‍ പറഞ്ഞു. രണ്ടു ജില്ലകളിലെയും നൂറുകണക്കിന് ജനങ്ങളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനും ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് തടയുന്നതിനും വേണ്ടിയാണു പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കത്തതില്‍ പ്രതിഷേധിച്ചു എസ് എന്‍ ഡി പി യോഗം, ജനങ്ങളെ സംഘടിപ്പിച്ചു കൂട്ടായ്മയും പ്രക്ഷോഭവും നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest