തിരുവനന്തപുരം: സംസ്ഥാന പ്ലീനത്തിന് ശേഷമുള്ള ആദ്യ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. പ്ലീനത്തിന്റെ അവസാന ദിനം ദേശാഭിമാനിയില്‍ വി എം രാധാകൃഷ്ണന്റെ കമ്പനിയുടെ പരസ്യം വന്നത് യോഗത്തില്‍ ചര്‍ച്ചയായേക്കും. ഇത് പ്ലീനത്തിന്റെ തിളക്കം കുറച്ചു എന്ന് വി എസ് അച്യുതാനന്ദനടക്കം പറഞ്ഞിരുന്നു. എല്‍ ഡി എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധവും യോഗത്തില്‍ ചര്‍ച്ചക്ക് വന്നേക്കും.