ആര്‍ എസ് സി നാഷണല്‍ സാഹിതേ്യാത്സവ് നാളെ റാസല്‍ഖൈമയില്‍

Posted on: December 5, 2013 12:17 pm | Last updated: December 5, 2013 at 12:17 pm

റാസല്‍ഖൈമ: രിസാല സ്റ്റഡി സര്‍ക്കിള്‍ അഞ്ചാമത് നാഷണല്‍ സാഹിതേ്യാത്സവ് നാളെ (വെള്ളി) റാസല്‍ഖൈമയില്‍ നടക്കും. സ്‌കോളേഴ്‌സ് ഇന്ത്യന്‍ സ്‌കൂളില്‍ അഞ്ചു വേദികളിലായി നടക്കുന്ന സാഹിതേ്യാത്സവ് രാവിലെ എട്ടിന് ആരംഭിക്കും. അബുദാബി, ദുബൈ, ഷാര്‍ജ, അല്‍ ഐന്‍, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ, ദൈദ് തുടങ്ങിയ എട്ട് സോണ്‍ സാഹിതേ്യാത്സവുകളില്‍ ഒന്നാം സ്ഥാനം ലഭിച്ചവരാണ് നാഷണല്‍ സാഹിതേ്യാത്സവില്‍ മാറ്റുരക്കുന്നത്. ജൂനിയര്‍, സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളില്‍ വ്യക്തിഗത മത്സരങ്ങളും ജനറല്‍ വിഭാഗത്തില്‍ ഗ്രൂപ്പ് മത്സരങ്ങളുമായി മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കഥ, കവിത, പ്രബന്ധരചനകള്‍, ദഫ് മുട്ട്, പവര്‍ പോയിന്റ് പ്രസന്റേഷന്‍, ഡിജിറ്റല്‍ ഡിസൈനിംഗ്, ക്വിസ് തുടങ്ങി 37 ഇനങ്ങളില്‍ നടക്കുന്ന സാഹിതേ്യാത്സവ്, എമിറേറ്റ്‌സ് റൈറ്റേഴസ് ആന്റ് ലിറ്റററി അസോസിയേഷന്‍ സെക്രട്ടറി ജെനറല്‍ ഇബ്രാഹിം അല്‍ ഹാശിമി ഉദ്ഘാടനം ചെയ്യും. യു എ ഇയുടെ പൗരാണികത തുളുമ്പുന്ന അഞ്ച് വ്യത്യസ്ത പേരുകളിലാണ് സാഹിതേ്യാത്സവ് വേദികള്‍ ക്രമീകരിച്ചിട്ടുള്ളത് .
യു എ ഇയിലെ മദ്‌റസ പൊതുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള സാജിദ ഉമര്‍ ഹാജി അവാര്‍ഡ് വിതരണവും നടക്കും. മലയാള പുസ്തക പ്രസാധകരായ ഐ പി ബി പവലിയനും സാഹിതേ്യാത്സവ് നഗരിയിലുണ്ടാവും. എല്ലാ എമിറേറ്റില്‍ നിന്നും പ്രത്യേകം വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ട്. പൊതുജനങ്ങള്‍ക്കായി സൗജന്യ ആരോഗ്യ പരിശോധന ഉണ്ടാകും. യു എ ഇയിലെ സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സംഗമത്തില്‍ എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, പി ടി എ റഹീം എം എല്‍ എ മുഖ്യാതിഥികളായിരിക്കും. ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹകീം, പകര അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ശരീഫ് കാരശ്ശേരി സംബന്ധിക്കും.