കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു

Posted on: December 4, 2013 6:54 pm | Last updated: December 4, 2013 at 6:54 pm

Kozhikode Dstrict Jailകോഴിക്കോട്: കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് ആര്‍ സാജനെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  സസ്‌പെന്‍ഡ് ചെയ്തു. ടി പി വധക്കേസ് പ്രതികളുടെ ജയിലിലെ സുഖവാസം വിവാദമായ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ നടപടി. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു.