18 മുതല്‍ അനിശ്ചിത കാല ബസ് സമരം

Posted on: December 4, 2013 5:35 pm | Last updated: December 4, 2013 at 5:35 pm

busപാലക്കാട്: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്. ഈ മാസം 18 മുതല്‍ അനിശ്ചിത കാല സമരം നടത്തുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി ഭാരവാഹികള്‍ പാലക്കാട്ട് അറിയിച്ചു. ഇതിന് മുന്നോടിയായി ഒന്‍പതിന് കൊച്ചിയില്‍ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും.