Connect with us

Kerala

ടി പി വധക്കേസ് പ്രതികളെ ജയില്‍ മാറ്റില്ല

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ജയില്‍ മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണക്കോടതി ജഡ്ജി നാരായണ പിഷാരടി തള്ളി. പ്രതികളെ ജയില്‍ മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ പ്രതിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. ഈ ഘട്ടത്തില്‍ പ്രതികള്‍ കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ പ്രതികള്‍ കോടതിയില്‍ ഹാജരാകേണ്ടതുണ്ടെന്നും വിചാരണ നടപടികള്‍ കാണാനുള്ള അവകാശം ലംഘിക്കപ്പെടരുതെന്നും പ്രതിഭാഗം വാദിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി.

കോഴിക്കോട് ജില്ലാ ജയിലില്‍ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. ഇതുകൊണ്ടാണ് മൊബൈലും ഫേസ്ബുക്കും ഉപയോഗിക്കാന്‍ പ്രതികള്‍ ധൈര്യം കാണിക്കുന്നത്. മലബാറില്‍ ജയിലുകളില്‍ പാര്‍ട്ടി ഘടകങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.