തിരുവനന്തപുരം: ചക്കിട്ടപ്പാറ ഖനന വിവാദത്തില്‍ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗത്തിലും തീരുമാനമായില്ല. വ്യവസായ വകുപ്പ് വിഷയം പഠിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നല്‍കിയ കത്ത തന്റെ കൈവശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ആഭ്യന്തര മന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
കണ്ണൂര്‍ വിമാനത്താളത്തിനായി അഞ്ചു വര്‍ഷം കൊണ്ട് 132 കോടി രൂപയുടെ സഹായം സര്‍ക്കാര്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി എളമക്കരയില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.