പരസ്യ വരുമാനത്തില്‍ എം.എസ് ധോണിക്ക് റെക്കോര്‍ഡ് നേട്ടം

Posted on: December 4, 2013 11:53 am | Last updated: December 4, 2013 at 11:53 am

dhoniമുംബൈ: പരസ്യ വരുമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് റെക്കോര്‍ഡ് നേട്ടം. വര്‍ഷം 25 കോടി രൂപയ്ക്കാണ് ഓസ്‌ട്രേലിയന്‍ കമ്പനിയായ സ്പാര്‍ത്തന്‍ സ്‌പോര്‍ട്‌സുമായി മാത്രം ധോണിയുടെ കരാര്‍. സ്‌പോര്‍ത്തന്‍ സ്‌പോര്‍ട്‌സുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ റോയല്‍റ്റിക്കുപുറമെ കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരിയും ധോണിക്ക് ലഭിക്കും. നേരത്തെ റീബോക്കായിരുന്നു ധോണിയുടെ കരാര്‍. ഇത്്് ഇന്ത്യ-ഓസ്‌ട്രേലിയ പര്യടനത്തോടെ അവസാനിച്ചു. അതേസമയം ധോണി റീബോക്കുമായിട്ടുള്ള ഫൂട്ടവെയര്‍, അപ്പാരല്‍ കരാര്‍ തുടരും.