Connect with us

Wayanad

മദീനത്തുന്നസ്വീഹഅത്തഅ്‌ലീമിയ്യക്ക് നാളെ ഖമറുല്‍ ഉലമ കാന്തപുരം ശിലയിടും

Published

|

Last Updated

മാനന്തവാടി: കല്ല്യാണത്തുംപള്ളിക്കല്‍ വാദി നസ്വീഹ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന മദീനത്തുന്നസ്വീഹഅത്തഅ്‌ലീമിയ്യ (സെന്റര്‍ ഫോര്‍ നോളജ് ആന്‍ഡ് ക്വസ്റ്റ്)യുടെ ശിലാസ്ഥാപനം നാളെ ഉച്ചക്ക് 12ന്് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ ദരിദ്രരരും സമര്‍ഥരുമായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനം ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം. മിടുക്കരായ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത മേഖലകളില്‍ ഗവേഷണത്തിന് അവസരമൊരുക്കുന്നതിന് ദഅ്‌വാ കോളജ്, തഹ്ഫീളുല്‍ ഖുര്‍ആന്‍, പബ്ലിക് സ്‌കൂള്‍, വിമന്‍സ് അക്കാഡമി എന്നിവയാണ് പ്രധാന സംരംഭങ്ങള്‍.
ഉച്ചക്ക് 12ന് മഖാം സിയാറത്തിന് സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും.
പൊതുസമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മര്‍കസ് ഡയരക്ടര്‍ എ പി അബ്ദുല്‍ഹഖീം അസ്ഹരി, കൈപാണി അബൂബക്കര്‍ ഫൈസി, എം അബ്ദുര്‍റഹ്മാന്‍ മുസ് ലിാര്‍, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, നീലിക്കണ്ടി പക്കര്‍ ഹാജി, ബ്രാന്‍ കുഞ്ഞബ്ദുല്ല ഹാജി, അശ്‌റഫ് സഖാഫി അല്‍ കാമിലി, കെ ഒ അഹമദ്കുട്ടി ബാഖവി, എസ് ശറഫുദ്ദീന്‍, മമ്മൂട്ടി മദനി, ബശീര്‍ സഅദി, കെ എസ് മുഹമ്മദ് സഖാഫി എന്നിവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പി ഹസന്‍ മൗലവി ബാഖവി, സയ്യിദ് അബൂബക്കര്‍ ചെറിയ കോയ ഫൈസി, കെ അബ്ദുസ്സലാം ഫൈസി, ഉമര്‍ സഖാഫി കല്ലിയോട്, കൈപാണി ഇബ്‌റാഹീം, മൊയ്തു വെള്ളമുണ്ട, അശ്‌റഫ് തലപ്പുഴ, ഹംസ മൗലവി, ജമാലുദ്ദീന്‍ സഅദി എന്നിവര്‍ പങ്കെടുത്തു.