വേള്‍ഡ് എക്‌സ്‌പോ നേടിയ സംഘത്തെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു

Posted on: December 3, 2013 7:43 pm | Last updated: December 3, 2013 at 7:43 pm

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈക്ക് നേടിയെടുത്ത സംഘത്തെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിനന്ദിച്ചു. യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, എക്‌സ്‌പോ ഉന്നതാധികാര സമിതി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, പാരീസില്‍ ദുബൈയുടെ വാദം അവതരിപ്പിച്ച റീം അല്‍ ഹാശിമി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് അഭിനന്ദിച്ചത്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ദേശത്തിന്റെ സംഘടിത ശ്രമം അഭിനന്ദനാര്‍ഹമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ശൈഖ് മുഹമ്മദിന്റെ കവിത ആധാരമാക്കിയുള്ള ‘സന്തോഷ ദേശം’ എന്ന ഓപ്പറ അവതരിപ്പിക്കപ്പെട്ടു.