ബുര്‍ദ ആസ്വാദനവും ദുആ മജ്‌ലിസും ഇന്ന്

Posted on: December 3, 2013 1:49 pm | Last updated: December 3, 2013 at 1:49 pm

സുല്‍ത്താന്‍ ബത്തേരി: എസ് വൈ എസ് സോണ്‍ കമ്മിറ്റിയുടെ കീഴില്‍ രണ്ട് ദിവസമായി നടന്ന് വരുന്ന ദഅ്‌വാ പ്രഭാഷണം ഹാഫിള് സ്വാദിഖലി അല്‍ഫാളിലിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബുര്‍ദ മജ്‌ലിസോടെ ഇന്ന് സമാപിക്കും.
സയ്യിദ് ബശീര്‍ അല്‍ ജിഫ്‌രി, കെ ഒ അഹ്മദ്കുട്ടി ബാഖവി, കെ സി സൈദ് ബാഖവി, അസീസ് ചിറക്കമ്പം,ഉമര്‍ സഖാഫി പാക്കണ,അസീസ് മുസ്‌ലിയാര്‍ മാക്കുറ്റി,ഹുസൈന്‍ ബാഖവി, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍ തുടങ്ങി ജില്ലാ-സോണ്‍ ഭാരവാഹികള്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സോണിലെ സംഘടനാ ശാക്തീകരണം ശക്തിപ്പെടുത്തുക,സാന്ത്വനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക, സര്‍വതല സ്പര്‍ശിയായ ദഅ്‌വത്തിന്റെ ഭാഗമായി സംഘടനയുടെ സന്ദേശങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക,ആദര്‍ശ പഠനം വ്യാപിപ്പിക്കുക,തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി.
ബത്തേരി ടൗണ്‍ കേന്ദ്രീകരിച്ച് ഓരോ മാസവും പ്രമുഖരുടെ നേതൃത്വത്തില്‍ ദഅ്‌വാ പ്രഭാഷണം നടക്കും.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രഭാഷണത്തിന് ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍,എളമരം റഹ്മത്തുല്ല സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.