എസ് എം എ സജ്ജീകരണം- 2013 ജാഗരണ സമ്മേളനം ഇന്ന്

Posted on: December 3, 2013 1:44 pm | Last updated: December 3, 2013 at 1:44 pm

അരീക്കോട്: സജ്ജീകരണം 2013 എസ് എം എ അരീക്കോട് റീജ്യണല്‍ ജാഗരണ സമ്മേളനം ഇന്ന.് ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് നോര്‍ത്ത് കൊഴക്കോട്ടൂര്‍ സുന്നി മദ്‌റസയില്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ ഓമശ്ശേരി മുഖ്യപ്രഭാഷണം നടത്തും. മഹല്ലുകളിലെ ചൂഷണങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടക്കും. മഹല്ല് സ്ഥാപന ഭാരവാഹികളും ഖത്തീബ് മദ്‌റസ സദര്‍ എന്നിവരാണ് സമ്മേളന പ്രതിനിധികള്‍. എസ് എം എ ജില്ലാ സെക്രട്ടറി എം എ ലത്തീഫ് മുസ്ലിയാര്‍ മഖ്ദൂമി, സി കെ അബ്ദുറഹ്മാന്‍ ദാരിമി, പി അലവിക്കുട്ടി ഹാജി വടശ്ശേരി എന്നിവര്‍ പ്രസംഗിക്കും.