തിരുവഞ്ചൂരിനെ മാറ്റണം; കണ്ണൂര്‍ ഡി സി സി യുടെ കത്ത് ഹൈക്കമാന്റിന്

Posted on: December 3, 2013 9:44 am | Last updated: December 3, 2013 at 9:44 am

congressകണ്ണൂര്‍: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിന് കണ്ണൂര്‍ ഡി സി സിയുടെ ഫാക്‌സ് സന്ദേശം. മുതിര്‍ന്ന നേതാക്കളായ സോണിയാഗാന്ധി, മുകുള്‍ വാസ്‌നിക്, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കാണ് സന്ദേശം അയച്ചത്. തിരുവഞ്ചൂര്‍ മന്ത്രിയെന്ന നിലയില്‍ തികഞ്ഞ പരാജയമാണെന്ന് ഡി സി സി പ്രസിഡന്റ് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെ കല്ലേറുണ്ടായപ്പോഴും കണ്ണൂര്‍ ഡി സി സി തിരുവഞ്ചൂരിനെതിരെ ഹൈക്കമാന്റിന് കത്തയച്ചിരുന്നു.

കഴിഞ്ഞദിവമാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക് എന്നിവ ജയിലില്‍ വെച്ച് യഥേഷ്ടം ഉപയോഗിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നത്.