Connect with us

Kerala

കെ എസ് ആര്‍ ടി സിയില്‍ പെയിന്റ് വാങ്ങുന്നതില്‍ ക്രമക്കേട്

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ പെയിന്റ് വാങ്ങുന്നതില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. ഗുണനിലവാരവും വിലയും പരിശോധിക്കാതെയാണ് പെയിന്റ് വാങ്ങിയത് എന്നും കണ്ടെത്തലില്‍ പറയുന്നു. ഗുണനിലവാരമില്ലാത്തതും പൊതുവിപണിയില്‍ ലഭ്യമല്ലാത്തതുമായ മൈസൂര്‍ പെയിന്റ് കമ്പനിയുടെ ബൃന്ദാവന്‍ പെയിന്റാണ് കെ എസ് ആര്‍ ടി സി ഇപ്പോള്‍ വാങ്ങുന്നത്. ഇത് ബസിന് അടിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ നിറം മങ്ങി അടുത്ത പെയിന്റ് അടിക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍.

ശമ്പളം കൊടുക്കാന്‍പോലും കെ എസ് ആര്‍ ടി സി നട്ടം തിരിയുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ ഈ ഗുരുതര വീഴ്ച.

Latest