കസ്തൂരിരംഗന്‍: വിദഗ്ധസമിതിയുടെ ഇടുക്കി സന്ദര്‍ശനം ഇന്നുമുതല്‍

Posted on: December 3, 2013 8:24 am | Last updated: December 3, 2013 at 11:59 pm

western ghatsതൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നും നാളെയും ഇടുക്കി സന്ദര്‍ശിക്കും. സംഘം ജില്ലയിലെ ഏഴു കേന്ദ്രങ്ങളില്‍ സംഘം തെളിവെടുപ്പ് നടത്തും. ഇന്ന് രാവിലെ ഒമ്പത് മണിക്ക് അടിമാലി പഞ്ചായത്ത് ടൗണ്‍ഹാളിലാണ് ആദ്യ സിറ്റിംഗ്. ദേവികുളം താലൂക്ക് ഓഫീസ്, തെടുങ്കണ്ടം താലൂക്ക് ഓഫീസ്, കുമളി വനശ്രീ ഓഡിറ്റോറിയം, കട്ടപ്പന ടൗണ്‍ഹാള്‍, ഇടുക്കി കലക്ടറേറ്റ്, തൊടുപുഴ ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലാണ് മറ്റ് സിറ്റിംഗുകള്‍.

പ്രഫ. വി എന്‍ രാജശേഖരന്‍ പിള്ള, പി സി സിറിയക് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.