വിവാദത്തിനിടെ ബങ്കളത്ത് മണ്ണ് കടത്ത് തുടരുന്നു

Posted on: December 3, 2013 12:01 am | Last updated: December 2, 2013 at 11:02 pm

നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നവീകരണത്തിനാവശ്യമായ മണ്ണ് പാര്‍ട്ടി ഗ്രാമമായ ബങ്കളം മാന്തോട്ട് നിന്ന് കടത്തുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മണ്ണെടുപ്പിനെ ചൊല്ലി വന്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. തുടക്കത്തില്‍ ജെസിബി ഉള്‍പ്പെടെയുളള വാഹനങ്ങള്‍ മണ്ണെടുക്കുമ്പോള്‍ നാട്ടുകാര്‍ തടയുകയും കൊടി കുത്തുകയും ചെയ്തിരുന്നു. സിപിഎം തട്ടകമായ മാന്തോട്ട് നിന്ന് ഇതിന് മുമ്പും മണ്ണെടുക്കുമ്പോള്‍ വിവാദമുണ്ടായിട്ടുണ്ട്. ജില്ലാ കലക്ടറുടെയും ജിയോളജിയുടെയും അനുമതി കരാറുകാരന്‍ വാങ്ങിയിരുന്നു. എന്നിട്ടും നാട്ടുകാര്‍ മണ്ണെടുക്കാന്‍ അനുവദിച്ചില്ല.
തുടര്‍ന്ന് പി കരുണാകരന്‍ എംപിയുടെ ഇടപെടല്‍ മൂലം പ്രദേശത്തെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇടപെട്ട് മണ്ണെടുക്കാന്‍ സംവിധാനം ഉണ്ടാക്കി. ഇപ്പോഴും മണ്ണെടുപ്പിനെച്ചൊല്ലി വിവാദം നിലനില്‍ക്കുന്നു.