ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരില്‍ നിന്ന് മാറ്റണം: കണ്ണൂര്‍ ഡിസിസി

Posted on: December 2, 2013 8:13 pm | Last updated: December 3, 2013 at 12:02 am

thiruvanchoor1കണ്ണൂര്‍: ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരില്‍ നിന്ന് മാറ്റണമെന്ന് ഡിസിസി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടിട്ടുണ്ട്. ടിപി വധക്കേസിലെ പ്രതികള്‍ വിചാരണക്കാലയളവില്‍ ഫോണിലും ഫെയ്‌സ്ബുക്കിലും സജീവമാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഗുരുതര വീഴ്ച പുറത്തായതോടെ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികള്‍ ശിക്ഷിക്കപ്പെടുമോയെന്ന ആശങ്കയുണ്ടെന്ന് കെ.മുരളീധരന്‍ പ്രതികരിച്ചു. തിരുവഞ്ചൂരിനെ പുറത്താക്കണമെന്ന് പി സി ജോര്‍ജ് ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിന്റേത് ഗുരുതര വീഴ്ചയാണെന്നും കെ.സുധാകരന്‍ എം.പി പ്രതികരിച്ചു.