റെഡ് ക്രസന്റ് ഡയറക്ടര്‍ വീടിനു മുകളില്‍ നിന്നു വീണ് മരിച്ചു

Posted on: December 2, 2013 7:00 pm | Last updated: December 2, 2013 at 7:58 pm

റാസല്‍ഖൈമ: റാസല്‍ഖൈമ റെഡ്ക്രസന്റ് ഡയറക്ടര്‍ മുഹമ്മജ് സൈദ് അല്‍ ശീഹി നിര്യാതനായി. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വീടിനു മുകളില്‍ പതാക സ്ഥാപിക്കുന്നതിനിടെ വീണ് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലക്കേറ്റ ആഴത്തിലുള്ള മുറിവിനാല്‍ മരണം സംഭവിക്കുകയായിരുന്നു. റാസല്‍ഖൈമയിലെ അല്‍ ഹീല്‍ പ്രദേശത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. സ്വദേശികളും വിദേശികളുമായി പ്രദേശത്തും പരിസരങ്ങളിലുമുള്ള പാവങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിച്ചുകൊടുത്തിരുന്ന അല്‍ ശിഹി ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.