വിലമതിക്കാനാവാത്ത സ്ഥാനം: ലോകേഷ്‌

Posted on: December 2, 2013 7:57 pm | Last updated: December 2, 2013 at 7:57 pm

അബുദാബി: ഇന്ത്യന്‍ സമൂഹത്തിനു വിലമതിക്കാനാവാത്ത സ്ഥാനമാണു യുഎഇയിലെ ഭരണാധികാരികള്‍ നല്‍കുന്നതെന്ന് ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷ്. ചരിത്രപരവും സാമ്പത്തികവും സാമൂഹികവുമായി ഇന്ത്യയും യുഎഇയും തമ്മില്‍ തുടരുന്ന സുദൃഢമായ ബന്ധത്തിന്റെ ഇഴയടുപ്പം ഇവിടത്തെ എല്ലാ പ്രവര്‍ത്തനങ്ങളും സുഗമമാക്കാന്‍ സാധിച്ചു. ഇന്ത്യ-യുഎഇ സൗഹൃദം വളരെ മികച്ചതാക്കിയതോടൊപ്പം സാമൂഹിക സാമ്പത്തിക സാംസ്‌ക്കാരിക ബന്ധം ഊട്ടി ഉറപ്പിക്കാനും സാധിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒഴികെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കിയതോടൊപ്പം മിക്ക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിച്ചു.
തന്റെ ഔദ്യോഗിക ജീവിതത്തില്‍ എന്നും ഓര്‍മിക്കുന്ന മികച്ച സേവനകാലയളവു യുഎഇയിലേതാണെന്നും സാമൂഹിക സാംസ്‌കാരിക മേഖലയിലും സാമൂഹിക കാര്യങ്ങളിലും ഇന്ത്യന്‍ സംഘടനകളുടെ സഹകരണവും മികവാര്‍ന്ന പ്രവര്‍ത്തനവും വളരെ ഗുണകരമാവുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രയോജനപ്പെടുത്തിയതായും സ്ഥാനപതി എം കെ ലോകേഷ് ചൂണ്ടിക്കാട്ടി. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത ഇന്ത്യന്‍ സംഘടനകള്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാനസികമായി താന്‍ യുഎഇയിലെ ഇന്ത്യക്കാര്‍ക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് സാമൂഹികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രയോജനപ്പെടുത്തിയ ഏക ഇന്ത്യന്‍ എംബസി യുഎഇയിലേതാണ്. അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ സോഷ്യല്‍ സെന്ററുകള്‍ക്കും വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് സഹായം അനുവദിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ജോയ് തോമസ് ജോണ്‍ അധ്യക്ഷത വഹിച്ചു. ഐ എ സി സി പേട്രണ്‍ ഗവര്‍ണര്‍മാരായ സിദ്ധാര്‍ഥ ബാലചന്ദ്രന്‍, ഡോ. ഗംഗാരമണി, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കര്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം.യു. വാസു, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവഹാജി, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ പ്രസിഡന്റ് ജോണിയ മാത്യു, ഐഎസിസി ജനറല്‍ സെക്രട്ടറി പി.സത്യബാബു എന്നിവര്‍ പ്രസംഗിച്ചു.
യാത്രയയപ്പിനു ശേഷം നടന്ന വിരുന്നു സല്‍ക്കാരത്തില്‍ ഐ എ സി സി പേട്രണ്‍ ചെയര്‍മാനും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം എ യൂസഫലിയും പങ്കെടുത്തു. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം സാംസ്‌കാരിക വിഭാഗത്തിന്റെ സംഗീത സദസും നടന്നു.
യു എ ഇയില്‍ ഇന്ത്യന്‍ സമൂഹത്തിന്