തിരുവനന്തപുരം: സഊദിയില്‍ നിന്ന് നിതാഖാത്ത് പ്രകാരം നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ഉപയോഗപ്പെടുത്താനുള്ള സമയപരിധി താല്‍ക്കാലികമായി അവസാനിച്ചു. സൗജന്യം ഉപയോഗപ്പെടുത്താന്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ആരുമില്ലാത്തതിനാലാണ് സേവനം താല്‍ക്കാലികമായി നോര്‍ക്ക നിര്‍ത്തിവെച്ചത്. നോര്‍ക്കയുമായി ബന്ധപ്പെടുന്നവര്‍ക്കായിരുന്നു ടിക്കറ്റ് ലഭിച്ചിരുന്നത്. ഇതിനകം 17,504 മലയാളികള്‍ സ്വദേശത്തെത്തിച്ചേര്‍ന്നു. സര്‍ക്കാര്‍ ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്ത 154 പേരെ നോര്‍ക്ക സൗജന്യ ടിക്കറ്റ് നല്‍കി നാട്ടിലെത്തിച്ചു.
വിമാനത്താവളങ്ങളിലെ കൗണ്ടര്‍ അടച്ചതിനെത്തുടര്‍ന്ന് ഇനി രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ നോര്‍ക്കയുടെ മേഖലാ ഓഫീസുകളിലോ ഓണ്‍ലൈന്‍ വഴിയോ ബന്ധപ്പെടാം.