രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 64 ശതമാനം പോളിംഗ്

Posted on: December 1, 2013 6:20 pm | Last updated: December 1, 2013 at 6:31 pm

voteeeeeeeeeeeജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 64 ശതമാനം പോളിംഗ്. ചില ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങള്‍ ഒഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. പോളിംഗ് 70 ശതമാനത്തിലപ്പുറം കടക്കുമെന്ന് അനൗദ്യോഗിക വിവരം. പോളിംഗ് വര്‍ധിച്ചതിനാല്‍ കോണ്‍ഗ്രസും ബി ജെ പിയും ബി എസ് പിയും വിജയപ്രതീക്ഷയിലാണ്.

ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന ജഗദീഷ് മേഘ്‌വാള്‍ മരിച്ചതിനാല്‍ ചുരു മണ്ഡലത്തിലെ വോട്ടെടുപ്പ് ഡിസംബര്‍ 13 ലേക്ക് മാറ്റിയിട്ടുണ്ട്. ഇതൊഴിച്ച് ബാക്കി 199 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ശക്തമായ സുരക്ഷയാണ് വോട്ടെടുപ്പിന് ഒരുക്കിയത്.