എസ് വൈ എസ് സാന്ത്വനം സമര്‍പ്പണം

Posted on: December 1, 2013 12:56 pm | Last updated: December 1, 2013 at 12:56 pm

വണ്ടൂര്‍: പരിമിതികളാല്‍ വീര്‍പ്പ് മുട്ടുന്ന വണ്ടൂര്‍ ഗവ.ആശുപത്രിയിലേക്ക് സാന്ത്വന സ്പര്‍ശവുമായി എസ് വൈ എസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നു. ആശുപത്രിയിലേക്ക് അത്യാവശ്യമായ ഉപകരണങ്ങളുടെ സമര്‍പ്പണം നാളെ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ സിടിപി അബ്ദുല്‍ ഗഫൂറിന് നല്‍കി മന്ത്രി എപി അനില്‍കുമാര്‍ നിര്‍വഹിക്കും. കിടക്കകള്‍, കട്ടിലുകള്‍, ഗ്ലൂക്കോസ് സ്റ്റാന്റ്, ഓക്‌സിജന്‍ സ്റ്റാന്റ്, നെബു ലൈസേഷന്‍, ബി പി അപ്പാരറ്റ്‌സ്,വീല്‍ചെയര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സമര്‍പ്പണം നാളെ നടക്കും.
എസ് വൈഎസ് വണ്ടൂര്‍ സോണ്‍ സാമൂഹ്യക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എസ് വൈഎസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍ഹിമാന്‍ ഫൈസി അധ്യക്ഷത വഹിക്കും. എസ് വൈഎസ് ജില്ലാ പ്രസിഡന്റ് പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ സാന്ത്വന സന്ദേശം നല്‍കും.വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ്,വിഎകെ തങ്ങള്‍, അഡ്വ.അനില്‍ നിരവില്‍,കെടി അജ്മല്‍, എം വിജയന്‍, നാടിക്കുട്ടി, നജ്മുദ്ദീന്‍ നാലകത്ത്, ബശീര്‍ സഖാഫി, യൂസുഫ് സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.