നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ ഉറപ്പുനല്‍കിയെന്ന് ഇറ്റലി

Posted on: November 30, 2013 7:56 pm | Last updated: November 30, 2013 at 7:56 pm

Italian marinesന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ തങ്ങളുടെ നാവികരെ വധശിക്ഷക്ക് വിധിക്കില്ലെന്ന് ഇന്ത്യ ഉറപ്പുനല്‍കിയതായി ഇറ്റലി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് ഉറപ്പുനല്‍കിയതെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി എമ്മ ബോണിനോ പറഞ്ഞു. നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ കഴിഞ്ഞദിവസം എന്‍ ഐ എ അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടിയിരുന്നു. രണ്ട് മീന്‍പിടുത്തക്കാരാണ് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചത്.