ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച

Posted on: November 30, 2013 5:25 am | Last updated: November 30, 2013 at 10:25 am

കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കളരിപ്പയറ്റ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരം ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് ഹാളില്‍ ഞായറാഴ്ച രാവിലെ 8.30ന് നടക്കും. അസോസിയേഷനില്‍ അംഗങ്ങളായ കളരികളിലെ വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. വൈകിട്ട് ആറിന് നടക്കുന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും നല്‍കും. സമാപനചടങ്ങ് മേയര്‍ എ കെ പ്രേമജം ഉദ്ഘാടനം ചെയ്യും.
വിജയന്‍ ഗുരുക്കള്‍, ടി സുധാകരന്‍ ഗുരുക്കള്‍, ജയപ്രകാശ് ഗുരുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.