Connect with us

Kannur

പത്ത് വര്‍ഷത്തിനിടയില്‍ കണ്ണൂരില്‍ എച്ച് ഐ വി അണുബാധ കണ്ടെത്തിയത് 1368 പേര്‍ക്ക്‌

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ എച്ച് ഐ വി പരിശോധന കേന്ദ്രത്തില്‍ 10 വര്‍ഷത്തിനിടയില്‍ 1,41,658 പേര്‍ പരിശോധനക്ക് വിധേയമായതിനാല്‍ 1368 പേര്‍ക്ക് സ്ഥിരീകരിക്കപ്പെട്ടു.
കേരളത്തില്‍ ആകെ 22,35,319 പേരാണ് പത്ത് വര്‍ഷത്തിനിടയില്‍ പരിശോധനക്ക് വിധേയമായത്. ഇതില്‍ 24417 പേര്‍ക്ക് എയിഡ്‌സ് സ്ഥിരീകരിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 1663 61 പുരുഷന്മാരും 270196 സ്ത്രീകളുമായി 436557 പേര്‍ എച്ച് ഐ വി പരിശോധനക്ക് വിധേയമാക്കപ്പെട്ടപ്പോള്‍ 1135 പുരുഷന്മാര്‍ക്കും 774 സ്ത്രീകള്‍ക്കുമായി 1909 പേര്‍ക്ക് അണുബാധ കണ്ടെത്തി.
പ്രായപൂര്‍ത്തിയായവരുടെ ഇടയില്‍ എച്ച് ഐ വി അണുബാധ കേരളത്തില്‍ 0.12 ശതമാനമാണ്. ഈ വര്‍ഷം ഒക്ടോബറിലെ കണക്കനുസരിച്ച് 17519 എച്ച് ഐ വി അണുബാധിതരാണ് സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള എ ആര്‍ ടി ചികിത്സാകേന്ദ്രമായ ഷെഡ് കേന്ദ്രങ്ങളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 10981 പേര്‍ക്ക് ചികിത്സ ആരംഭിച്ചു. എ ആര്‍ ടി ചികിത്സ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 2126 പേര്‍ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് 237 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജ്യോ തിസ് കേന്ദ്രങ്ങളില്‍ എച്ച് ഐ വി പരിശോധന സൗജന്യമായി നല്‍കുന്നുണ്ട്. അണുബാധിതര്‍ ക്ക് ആവശ്യമായ ആന്റിറിട്രോവൈറല്‍ ചികിത്സയും ഉഷസ് കേന്ദ്രത്തില്‍ സൗജന്യമാണ്.