രാധാകൃഷ്ണനില്‍ നിന്ന് പരസ്യം വാങ്ങിയത് ശരിയായില്ലെന്ന് വി എസ്

Posted on: November 29, 2013 7:00 pm | Last updated: November 29, 2013 at 7:00 pm

vs 2തിരുവനന്തപുരം: വിവാദ വ്യവസായി വി എം രാധാകൃഷ്ണനില്‍ നിന്ന് ദേശാഭിമാനി പരസ്യം വാങ്ങിയത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചിതാനന്ദന്‍. തനിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയെന്ന രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിനെ അവജ്ഞതയോടെ തള്ളിക്കളയുന്നതായും താന്‍ മലമ്പുഴയില്‍ മല്‍സരിച്ചപ്പോള്‍ തന്നെ തോല്‍പ്പിക്കുന്നതിനായി കോടികള്‍ ഒഴുക്കിയവനാണ് രാധാകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്ലീനത്തിന്റെ സമാപനസമ്മേളനത്തിന് നില്‍ക്കാതെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ വി എസിനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.