താമരശ്ശേരി വനംവകുപ്പ് ഓഫീസിന് തീയിട്ടവരില്‍ വൈദികനുമെന്ന് റിപ്പോര്‍ട്ട്

Posted on: November 29, 2013 11:36 am | Last updated: November 30, 2013 at 5:58 am

kasturi harthalകോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന സമരത്തില്‍ വനംവകുപ്പിന്റെ താമരശ്ശേരി റേഞ്ച് ഓഫീസിന് തീയിട്ട സംഭവത്തില്‍ വൈദികനും പങ്കെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ വനംവകുപ്പ് പോലീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വൈദികനായ ഫാ. സജി, പഞ്ചായത്ത് അംഗം ജെയ്‌സണ്‍ എന്നിവര്‍ക്കാണ് സംഭവത്തില്‍ പങ്കെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെമ്പുകടവ് പള്ളി വികാരിയാണ് ഫാ. സജി മംഗലം. റിപ്പോര്‍ട്ട് സര്‍ക്കാറിനും പോലീസിനും കൈമാറി.