ചേളാരി ‘സമസ്ത’യുടെ കുപ്രചാരണങ്ങള്‍ക്കെതിരെ ആദര്‍ശ സമ്മേളനം നാളെ പടിഞ്ഞാറത്തറയില്‍

Posted on: November 29, 2013 10:07 am | Last updated: November 29, 2013 at 10:07 am

പടിഞ്ഞാറത്തറ: സുന്നീ പ്രസ്ഥാനത്തിനെതിരെ ചേളാരി വിഭാഗം നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ നാളെ വൈകിട്ട് അഞ്ചിന് പടിഞ്ഞാറത്തറ ടൗണില്‍ എസ് വൈ എസ് ആദര്‍ശ സമ്മേളനം നടത്തും.
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത ജില്ലാ അധ്യക്ഷന്‍ പി ഹസന്‍ ഉസ്താദ് അധ്യക്ഷത വഹിക്കും. വഹാബ് സഖാഫി മമ്പാട് എല്‍ സി ഡി ക്ലിപ് സഹിതം മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി, എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ വെണ്ണിയോട്, പാലേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍,വി എസ് കെ തങ്ങള്‍, ഖാരിഅ് മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, പി അബ്ദുല്ലക്കുട്ടി ബാഖവി, യു കെ എം അശ്‌റഫ് സഖാഫി,ഉമര്‍ സഖാഫി കല്ലിയോട്, എം മുഹമ്മദലി മാസ്റ്റര്‍, കെ എസ് മുഹമ്മദ് സഖാഫി, മുഹമ്മദ് സഖാഫി ചെറുവേരി, സുലൈമാന്‍ അമാനി, ശാഫി ബാഖവി വൈപടി,എസ് മൊയ്തു, അര്‍ഷാദ് പാനൂര്‍, ഡോ. കെ ഇബ്‌റാഹീം, കെ മമ്മൂട്ടി മുസ്‌ലിയാര്‍, മജീദ് സഖാഫി തെങ്ങുമുണ്ട, കളത്തില്‍ ഇബ്‌റാഹീം അഷ്‌റഫ് വൈപടി എന്നിവര്‍ സംബന്ധിക്കും.