കടല്‍ക്കൊലക്കേസ്:എന്‍ ഐ എ നിയമോപദേശം തേടി

Posted on: November 29, 2013 9:53 am | Last updated: November 29, 2013 at 9:53 am

ന്യൂഡല്‍ഹി: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടി.

2012 ഫെബ്രുവരിയിലാണ് ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്‌സിയില്‍ നിന്നും വെടിയേറ്റ് കൊല്ലത്ത് രണ്ട് മീന്‍ പിടുത്തക്കാര്‍ കൊല്ലപ്പെട്ടത്. കേസ് അന്വേഷിക്കാന്‍ സുപ്രീംകോടതി എന്‍ ഐ എയെ ഏല്‍പ്പിക്കുകയായിരുന്നു.