ഭൂമി ഇടപാടുകളില്‍ എളമരം ഇടനിലക്കാരനായെന്ന് പോലീസ് റിപ്പോര്‍ട്ട്

Posted on: November 28, 2013 4:09 pm | Last updated: November 28, 2013 at 4:09 pm

ELAMARAM KAREEMകൊച്ചി: ബന്ധു നൗഷാദിന്റെ ഭൂമി ഇടപാടുകളില്‍ മുന്‍ മന്ത്രി എളമരം കരീം ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് പോലീസ് റിപ്പോര്‍ട്ട്. കൊടുവള്ളി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കരീമിന്റെ ഉറപ്പിലാണ് ഭൂമി ഇടപാടുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മൊയ്തീന്‍കുട്ടി ഹാജി എന്നയാള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പങ്കാളിത്തത്തോടെ ക്രഷര്‍ യൂണിറ്റ് തുടങ്ങാമെന്ന് എളമരം തട്ടിപ്പിന് ഇരകളായവരോട് നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട് ഭൂമി തട്ടിപ്പിന്റെ ഇരകള്‍ എളമരത്തെ കാണുന്ന ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു.