Connect with us

Palakkad

ബി ജെ പിയില്‍ വിമത പ്രവര്‍ത്തനം ശക്തമാകുന്നു

Published

|

Last Updated

പാലക്കാട്: ജില്ലയിലെ ബി ജെ പിയില്‍ വിമത വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തമാകുന്നു. “ലോട്ടാസ്” എന്ന പേരില്‍ രൂപവത്കരിച്ച ക്ലബിന്റെ പേരിലാണ് പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം മലമ്പുഴയിലും യോഗം നടന്നിരുന്നു. ബി ജെ പി പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുളള ഒരു വിഭാഗത്തിന്റേതാണ് ഈ വിമത ശബ്ദം. ലോട്ടസ് ക്ലബ് എന്ന പേരിലാണ് ഈ കൂട്ടായ്മ. കഴിഞ്ഞ 14 ന് മലമ്പുഴയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് പാലക്കാട് വടക്കന്തറയിലും കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നത്. ബി ജെ പി സംസ്ഥാന സമിതി അംഗവും മുന്‍ പാലക്കാട് നഗരസഭാ അധ്യക്ഷനുമായ എസ് ആര്‍ ബാലസുബ്രമണ്യം, സംസ്ഥാന സമിതി അംഗം കെ ശ്രീധരന്‍ തുടങ്ങിയ നേതാക്കളാണ് ലോട്ടസ് ക്ലബിന്റെ പ്രധാന‘ഭാരവാഹികള്‍. പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കുന്നതിനാണ് ലോട്ടസ് ക്ലബിന്റെ രൂപവത്കരണം. സമാന്തര സംഘടനയല്ലെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ഇത്തരം പ്രവര്‍ത്തനത്തിന് ആവശ്യമില്ലെന്നും ലോട്ടസ് ക്ലബ് നേതാക്കള്‍ വ്യക്തമാക്കി. സമീപകാലത്ത് പാലക്കാട് നഗരസഭയിലെ ലോട്ടറി വിവാദം, കവിതാ പിളളയുടെ തട്ടിപ്പ്, ഖരമാലിന്യസംസ്‌കരണ പ്ലാന്റ് എന്നീ വിഷയങ്ങളില്‍ ബി ജെപി ജില്ലാ നേതാക്കളുടെ ഇടപെടല്‍ ആക്ഷേപത്തിനിടയാക്കിയിരുന്നു.