മര്‍കസില്‍ അഖില കേരള അറബി കൈയെഴുത്ത് മാഗസിന്‍ മത്സരം

Posted on: November 28, 2013 6:01 am | Last updated: November 28, 2013 at 12:33 am

കോഴിക്കോട് : ഡിസംബര്‍ 18ന് ലോക അറബിക് ദിനത്തോടനുബന്ധിച്ച് മര്‍കസ് ശരീഅത്ത് കോളജ് വിദ്യാര്‍ഥി സംഘടന ഇഹ്‌യാഉസ്സുന്ന അഖില കേരള അറബി കൈയെഴുത്ത് മാഗസിന്‍ മത്സരം സംഘടിപ്പിക്കുന്നു.
കേരളത്തിലെ മുഴുവന്‍ ശരീഅത്ത്-ദഅ്‌വ-ആര്‍ട്‌സ് കേളജുകള്‍ക്കും ദര്‍സുകള്‍ക്കും പങ്കെടുക്കാം. സ്ഥാപനത്തെ പ്രതിനിധാനം ചെയ്താണ് മത്സരിക്കേണ്ടത്. മുപ്പത് പേജില്‍ കവിയാത്ത മാഗസിന്‍ സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തോടുകൂടി ഡിസംബര്‍ 12 വൈകുന്നേരം 6 മണിക്ക് മുമ്പായി മര്‍കസ് ഇഹ്‌യാഉസ്സുന്ന ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനാര്‍ഹയായ മാഗസിനുകള്‍ക്ക് ലോകഅറബിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറില്‍ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കും. വിശദവിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക. : 9037176582, 9539456379.